ഓസ്ട്രേലിയ ഉപപ്രധാനമന്ത്രിക്ക് കോഹ്ലി ഒപ്പിട്ട എംആര്‍എഫ് ബാറ്റ് സമ്മാനിച്ചു

കാൻബറ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഒപ്പിട്ട എംആർഎഫ് ബാറ്റ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസിനു കൈമാറി. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ തിങ്കളാഴ്ച കാൻബറയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ജയശങ്കർ ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിക്ക് ബാറ്റ് സമ്മാനിച്ചത്.

“കാൻബെറയിൽ, എസ്. ജയശങ്കറിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. നമ്മളെ പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ക്രിക്കറ്റിനോടുള്ള സ്നേഹവും അതിലുണ്ട്. ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഒപ്പിട്ട ഒരു ബാറ്റ് തന്ന് അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി.” ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.