ബാലിയില്‍ 10 വര്‍ഷം വരെ താമസിക്കാൻ വിസ; പുത്തൻ പദ്ധതിയുമായി ഇന്തോനേഷ്യ

ഇന്തോനേഷ്യ: യാത്രക്കാർ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ബാലി. ഇന്തോനേഷ്യയെ ലോകത്തിലെ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതും ബാലിയാണ്. ബാലിയെ ഉപയോഗിച്ച് ഒരു പുതിയ ടൂറിസം പദ്ധതി ആരംഭിക്കാനൊരുങ്ങുകയാണ് ഇപ്പോൾ ഇന്തോനേഷ്യ. സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സംവിധാനത്തിൽ, അഞ്ച് വർഷത്തേക്കും 10 വർഷത്തേക്കും വിസ ലഭിക്കും. പക്ഷേ, ഒരു ഡിമാൻഡ് ഉണ്ട്. 1,30,000 ഡോളർ അല്ലെങ്കിൽ 2 ബില്യൺ ഡോളർ രൂപ ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടായിരിക്കണം. ക്രിസ്മസ് ദിനങ്ങൾ വരുന്നതോടെ ഈ പുതിയ വിസ നിയമം രാജ്യത്ത് നടപ്പാക്കും.