വിശാഖ് നായർ ബോളിവുഡിലേക്ക്; ‘എമര്‍ജന്‍സി’യിൽ സഞ്ജയ് ഗാന്ധിയുടെ വേഷം

കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമർജൻസി’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം വിശാഖ് നായരും. ചിത്രത്തിൽ സഞ്ജയ് ഗാന്ധി എന്ന കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിക്കുന്നത്. വിശാഖ് നായരുടെ ക്യാരക്ടർ പോസ്റ്റർ കങ്കണ റണാവത്തിന്റെ ഒഫീഷ്യൽ പേജിൽ റിലീസ് ചെയ്തു. കങ്കണ റണാവത്ത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

“സഞ്ജയ് ഗാന്ധിയായി വിശാഖ് നായർ, പ്രതിഭയുടെ ശക്തികേന്ദ്രത്തെ അവതരിപ്പിക്കുന്നു. ഇന്ദിരയുടെ ആത്മാവായിരുന്നു സഞ്ജയ്, അവൾ സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്തയാൾ” എന്ന അടിക്കുറിപ്പോടെയാണ് കങ്കണ വിശാഖിന്റെ ക്യാരക്ടർ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചത്. വിശാഖിനന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് എമർജൻസി.

‘മണികർണികയ്ക്ക് ശേഷം കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എമർജൻസി’. കങ്കണ റണാവത്തിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ മണികർണിക ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കങ്കണ റണാവത്ത് ഇന്ദിരാഗാന്ധിയുടെ വേഷത്തിലെത്തുന്ന ക്യാരക്ടർ പോസ്റ്റർ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.