തന്റെ രാജ്യം സന്ദർശിക്കൂ; മസ്കിനെതിരെ രൂക്ഷ പ്രതികരണവുമായി സെലെൻസ്‌കി
ന്യൂയോര്‍ക്ക്: യുക്രൈനിലെ റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാനുള്ള ഇലോൺ മസ്കിന്‍റെ നിർദ്ദേശത്തെ യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്കി രൂക്ഷമായി വിമർശിച്ചു. അത്തരമൊരു നിർദ്ദേശം പുറപ്പെടുവിക്കുന്നതിന് മുമ്പ് യുദ്ധഭീതിയുള്ള തന്‍റെ രാജ്യം സന്ദർശിക്കാൻ സെലെൻസ്കി മസ്കിനെ ക്ഷണിച്ചു.
മോസ്കോ അധിനിവേശ ഉക്രേനിയൻ പ്രദേശങ്ങളിൽ യുഎൻ മേൽനോട്ടത്തിൽ റഫറണ്ടം നടത്തി, ക്രിമിയൻ ഉപദ്വീപിന്മേൽ റഷ്യൻ പരമാധികാരം അംഗീകരിച്ച് യുക്രൈന് നിഷ്പക്ഷ പദവി നൽകിക്കൊണ്ട് സമാധാന കരാർ നടപ്പിലാക്കാനാണ് മസ്ക് ട്വിറ്ററിലൂടെ നിര്‍ദേശിച്ചത്.
ബുധനാഴ്ച ന്യൂയോർക്ക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് സെലെൻസ്കി മസ്കിന്‍റെ നിർദ്ദേശത്തെ പരിഹസിച്ചത്. ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് മസ്ക് യുക്രൈനിൽ വരണമെന്നാണ് യുക്രൈൻ പ്രസിഡന്‍റ് പറഞ്ഞത്.