വിറ്റാരയ്ക്ക് വൻ ഡിമാൻഡ്, ഇതുവരെ 40000 ബുക്കിങ്
വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിറ്റാരയ്ക്ക് വൻ ഡിമാൻഡ്. മാരുതിയുടെ കണക്കനുസരിച്ച് വിറ്റാരയ്ക്ക് ഇതുവരെ 40,000 ബുക്കിംഗുകൾ ലഭിച്ചു. സെപ്റ്റംബർ ആദ്യം വിറ്റാരയുടെ വില പ്രഖ്യാപിക്കുമെന്നും വിതരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മാരുതി എസ്യുവിയുടെ ബുക്കിംഗ് 11,000 രൂപ മുതലാണ് ആരംഭിച്ചത്. നെക്സ ഡീലർഷിപ്പ് വഴിയോ ഓൺലൈനായോ പുതിയ എസ്യുവി ബുക്ക് ചെയ്യാം.
പ്രീമിയം ബ്രാൻഡായ നെക്സയിലൂടെ വിൽപ്പനയ്ക്ക് എത്തുന്ന വാഹനമാണ് വിറ്റാര. പുതിയ മോഡലിൽ സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്‍റലിജന്‍റ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതി അവതരിപ്പിക്കുന്നത്. ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനും 21.11 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ നെക്സ്റ്റ്-ജെൻ കെ-സീരീസ് എൻജിനും ഇതിന് കരുത്തേകും.