വിഴിഞ്ഞം വിഷയം; സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ സഭ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സർക്കാരിന്റെ സമീപനത്തിൽ തൃപ്തരല്ലെന്ന് ലത്തീൻ സഭ. ആറ് ആവശ്യങ്ങൾ നടപ്പാക്കിയെന്നത് സർക്കാരിന്റെ അവകാശവാദം മാത്രമാണ്. ഞായറാഴ്ച പള്ളികളിൽ വായിക്കാനിരിക്കുന്ന ഇടയലേഖനത്തിൽ ആവശ്യങ്ങൾ ഭാഗികമായി മാത്രമാണ് നടപ്പിലാക്കുന്നതെന്നും പരാമർശിക്കുന്നു.
ഒരു മാസത്തിലേറെ നീണ്ട വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം കഴിഞ്ഞ ദിവസമാണ് ഒത്തുതീർപ്പിലെത്തിയത്. സമരസമിതിയുടെ ആറ് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. സമരത്തെ തുടർന്ന് മുടങ്ങിക്കിടന്ന വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിച്ചു.