വി.കെ. മോഹനന്‍ കമ്മീഷന്റെ കാലാവധി നീട്ടി
സംസ്ഥാനത്ത് കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷന്റെ കാലാവധി നീട്ടി. ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്.
2020 ജൂലൈ മുതൽ കേരളത്തിലെ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് റിട്ടയേർഡ് ജസ്റ്റിസ് വി.കെ മോഹനന്റെ നേതൃത്വത്തിലുള്ള കമ്മിഷനെ നിയോഗിച്ചത്.
മന്ത്രിസഭാ യോഗത്തിലാണ് കാലാവധി നീട്ടാൻ തീരുമാനിച്ചത്. അതേസമയം നിയമസഭാ സമ്മേളനം ജൂൺ 27 മുതൽ ആരംഭിക്കും.