റഷ്യയിലെ വില്പന അവസാനിപ്പിക്കാൻ ഫോക്‌സ്‌വാഗൺ

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ റഷ്യയിലെ ബിസിനസ്സ് അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തിലാണ് ബില്യൺ മൂല്യമുള്ള ബിസിനസ്സ് വിൽക്കാൻ കമ്പനി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വർദ്ധിക്കുമ്പോഴെല്ലാം, പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും പിന്നീട് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും കമ്പനിക്ക് ബുദ്ധിമുട്ടാണ്. അടുത്തിടെ, ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാൻ റഷ്യയിലെ ബിസിനസ്സ് നിർത്തുകയും തുച്ഛമായ വിലയ്ക്ക് പ്ലാന്‍റ് വിൽക്കുകയും ചെയ്‍തിരുന്നു.