വിശ്വാസവോട്ടെടുപ്പ്; ബീഹാറില്‍ നാടകീയ സംഭവങ്ങള്‍, സ്പീക്കര്‍ രാജിവെച്ചു

പാട്‌ന: വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ബീഹാര്‍ നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചു. വോട്ടെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക് നടത്തും. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഭാ നടപടികള്‍ തുടരാമെന്നതിനാല്‍ മാറ്റിവെക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രഷറി ബെഞ്ചിലെ അംഗങ്ങള്‍ വാദിച്ചു

“നിങ്ങളുടെ അവിശ്വാസ പ്രമേയം അവ്യക്തമാണെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഒമ്പത് പേരുടെ കത്ത് ലഭിച്ചതില്‍ എട്ടെണ്ണം ചട്ടപ്രകാരമല്ല” വിജയ് കുമാര്‍ സിന്‍ഹ രാജി വെയ്ക്കുന്നതിന് മുന്‍പായി നിയമസഭയില്‍ പറഞ്ഞു

“‘പഞ്ച് പരമേശ്വരന്‍’ ആണ് അധ്യക്ഷന്‍. ചെയറില്‍ സംശയങ്ങള്‍ ഉന്നയിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ജനങ്ങള്‍ തീരുമാനമെടുക്കും. ഭൂരിപക്ഷത്തിന് മുന്നില്‍ തലകുനിച്ച് ഞാന്‍ സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.