വിജയ​ഗോളിന് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിച്ച് വാഹ്ബി ഖാസ്രി

അന്താരഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് വാഹ്ബി ഖാസ്രി. 31-കാരനായ താരം കഴിഞ്ഞ ദിവസം അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസിനെതിരെ ടുണീഷ്യയുടെ വിജയ​ഗോൾ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് വിരമിക്കുകയാണെന്ന് താരം അറിയിച്ചത്.

2013ൽ ടുണീഷ്യ ദേശീയ ടീമിനൊപ്പം ചേർന്ന ഖസ്രി ഇതിനകം 74 തവണ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 25 ഗോളുകളും താരം നേടി. രണ്ട് ലോകകപ്പുകളിൽ കളിച്ച അദ്ദേഹം ടൂർണമെന്‍റിൽ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. 5 ആഫ്രിക്കൻ നേഷൻസ് കപ്പിലും ഖാസ്രി ടൂണീഷ്യയുടെ ജേഴ്സിയണി‍ഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്ര ഫുട്ബോൾ നിർത്തിയെങ്കിലും ഖാസി ക്ലബ് ഫുട്ബോളിൽ തുടരും. ഫ്രഞ്ച് ക്ലബ്ബ് മോൺപില്ലെറിനു വേണ്ടിയാണ് ഖസ്രി കളിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബുകളായ ബോർദ്യൂ, സെയിന്റ് എറ്റീൻ, ബാസ്റ്റിയ എന്നീ ക്ലബുകൾക്കായും ഇംഗ്ലണ്ടിലെ സണ്ടർലൻഡിന് വേണ്ടിയും ഖസ്രി കളിച്ചിട്ടുണ്ട്.