ട്രെയിൻ യാത്രയ്ക്കിടയിൽ ഇഷ്ട ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടോ? ഒറ്റ മെസേജ് മതി

ഡൽഹി: യാത്ര ചെയ്യുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അപ്പോൾ ഇനി അതിനെക്കുറിച്ച് വേവലാതിപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.

ട്രെയിൻ യാത്രയ്ക്കിടെ ഏത് സമയത്തും നിങ്ങൾക്ക് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം. ഇതിനായി ഐആർസിടിസി ഇതിനകം തന്നെ സൗകര്യവും ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. ഫുഡ് ഡെലിവറി സേവനമായ സൂപ്പ് ജിയോഹാപ്റ്റിക്കുമായി സഹകരിച്ച് പുതിയ സേവനം അവതരിപ്പിച്ചു. വാട്ട്സ്ആപ്പ് ചാറ്റ് ബോട്ട് സേവനം എന്നാണ് ഇത് അറിയപ്പെടുന്നത്.

പുതിയ സർവീസ് അനുസരിച്ച്, യാത്രക്കാർക്ക് അവരുടെ പിഎൻആർ നമ്പർ ഉപയോഗിച്ച് ട്രെയിൻ യാത്രയിൽ ഭക്ഷണം വാങ്ങാനും കഴിക്കാനും കഴിയും. ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഫുഡ് ഓർഡർ ചെയ്ത ഉടൻ തന്നെ അടുത്ത സ്റ്റേഷനിൽ നിന്ന് സൂപ്പ് ഭക്ഷണം വിതരണം ചെയ്യും. ആപ്പ് പ്രത്യേകമായി ഡൗൺലോഡ് ചെയ്ത് നിങ്ങൾ സ്ഥലം പാഴാക്കേണ്ടതില്ല. ധാരാളം വാട്ട്സ്ആപ്പ് ബോട്ടുകളുണ്ട്. ഓർഡർ ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.