ജിവിത്തിലെ ഏറ്റവും മികച്ച മത്സരം കണ്ടു, കോലിയെക്കുറിച്ച് വികാരനിര്‍ഭര കുറിപ്പുമായി അനുഷ്ക

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചതിന് പിന്നാലെ വിരാട് കോലിക്ക് വികാരനിര്‍ഭര കുറിപ്പെഴുതി അനുഷ്ക ശര്‍മ. ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും ദീപാവലിയുടെ തലേന്ന് ജനങ്ങള്‍ക്ക് സന്തോഷിക്കാനുള്ള വക നിങ്ങള്‍ നല്‍കിയിരിക്കുന്നുവെന്നും അനുഷ്ക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

നിങ്ങൾ ഒരു അത്ഭുതകരമായ മനുഷ്യനാണ്, നിങ്ങളുടെ ധൈര്യവും ദൃഢനിശ്ചയവും ആത്മവിശ്വാസവും വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. ഞാനെന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. നമ്മുടെ മകള്‍ വളരെ ചെറുതാണ്, അല്ലെങ്കില്‍ അവളുടെ അമ്മ എന്തിനാണ് ഈ മുറിയില്‍ ഇങ്ങനെ സന്തോഷം കൊണ്ട് തുള്ളിച്ചാടി അലറിവിളിക്കുന്നതെന്ന് അവള്‍ക്ക് മനസിലാവുമായിരുന്നു. എന്നാല്‍ ഒരു ദിവസം അവള്‍ക്ക് മനസിലാവും, ജീവിതത്തിലെ കഠിന പാതകളും സമ്മര്‍ദ്ദഘട്ടങ്ങളും താണ്ടി അവളുടെ അച്ഛന്‍ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ച് കൂടുതല്‍ കരുത്തനായി തിരിച്ചെത്തിയ രാത്രിയായിരുന്നു അതെന്ന്. ഉയര്‍ച്ചകളിലും താഴ്ചകളിലും നിങ്ങളെ സ്നേഹിക്കുന്നു.” എന്നായിരുന്നു അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.