മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141 അടിയിലെത്തി; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് തമിഴ്നാട്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡിസംബർ മൂന്നിന് ജലനിരപ്പ് 140 അടിയിലെത്തിയിരുന്നു. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.

നിലവിൽ സെക്കൻഡിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാറിൽ പരമാവധി 142 അടി വെള്ളം സംഭരിക്കാൻ കഴിയും. ജലനിരപ്പ് ഉയർന്നതിനാൽ തമിഴ്നാട്ടിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.