ആലപ്പുഴയിലെ ജലക്ഷാമം; ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിച്ച് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ട്രസ്റ്റ്

ആലപ്പുഴ: കുടിവെള്ള ക്ഷാമം നേരിടുന്ന ആലപ്പുഴ മേഖലയ്ക്ക് സഹായഹസ്തവുമായി നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ ചാരിറ്റബിൾ ട്രസ്റ്റായ കെയർ ആൻഡ് ഷെയർ ആണ് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചത്. തൃശൂരിലെ സി.പി ട്രസ്റ്റുമായി സഹകരിച്ചാണ് ജലവിതരണം നടത്തുന്നത്. പ്രദേശത്ത് ജലവിതരണം മുടങ്ങിയെന്ന മാധ്യമ വാർത്തയെ തുടർന്നാണ് മമ്മൂട്ടിയുടെ ഇടപെടൽ.

ആലപ്പുഴയിലെ ജനങ്ങൾ കഴിഞ്ഞ 12 ദിവസമായി വെള്ളമില്ലാതെ കഷ്ടപ്പെടുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് പമ്പിംഗ് പുനരാരംഭിക്കുന്നതുവരെ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യാനാണ് കെയർ ആൻഡ് ഷെയർ ശ്രമിക്കുന്നത്. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്.