വയനാട്; ആദിവാസി കുട്ടികൾ ഗുരുതര പോഷകാഹാരക്കുറവിൽ

കല്പറ്റ: വയനാട് ജില്ലയിൽ പോഷകാഹാരക്കുറവുള്ളവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ. ഓഗസ്റ്റിലെ കണക്കനുസരിച്ച്, 60 കുട്ടികൾക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് (എസ്എഎം) ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ 47 കുട്ടികളും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ജനറൽ വിഭാഗത്തിൽ 13 കുട്ടികളാണുള്ളത്. സുൽത്താൻ ബത്തേരിയിൽ എൻആർസി (ന്യൂട്രീഷൻ റിഹാബിലിറ്റേഷൻ സെന്‍റർ) ആരംഭിച്ചതു മുതൽ ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളാണെങ്കിലും തുടർചികിത്സയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

കടുത്ത പോഷകാഹാരക്കുറവ് കണ്ടെത്തിയാലും എൻആർസിയിൽ പ്രവേശിപ്പിക്കാന്‍ പോലും അവർ തയ്യാറല്ല. പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സയിലും പരിചരണത്തിലും ആവശ്യമായ ബോധവൽക്കരണം നൽകിയാലും തുടർച്ചയില്ലെന്നാണ് ആക്ഷേപം. വീണ്ടും പ്രവേശനം നേടേണ്ടിവരുന്നവരിലും ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ തന്നെയാണ് ഏറെയും.