രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പിരിച്ചുവിട്ട വയനാട് എസ്എഫ്ഐ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
പിരിച്ചുവിട്ട എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃ നിരയിൽ മാറ്റമില്ലാതെയാണ് പുനഃസംഘടന. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷധത്തിന് മുന്നിലുണ്ടായിരുന്നവരാണ് പുതിയ കമ്മിറ്റിയിലും ഭാരവാഹികൾ.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ സാന്നിധ്യത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ജില്ലാ ഘടകം പുനഃസംഘടിപ്പിച്ചത്.