മരുന്ന് പാക്കേജിംഗ് രൂപത്തിലുള്ള വിവാഹ കാർഡ് വൈറൽ

മിക്ക ഇന്ത്യൻ വിവാഹങ്ങളിലും ക്ഷണക്കത്തുകൾ ഒരു പ്രധാന ഭാഗമാണ്. ഇപ്പോൾ, കൂടുതൽ ദമ്പതികളും പാരമ്പര്യേതര വിവാഹ കാർഡുകളാണ് തിരഞ്ഞെടുക്കുന്നത്.

ശനിയാഴ്ച, ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക, ഒരു പാരമ്പര്യേതര വിവാഹ കാർഡിന്‍റെ ചിത്രം പങ്കിട്ടു. ഒറ്റനോട്ടത്തിൽ, ഗുളികകളുടെ ഒരു സ്ട്രിപ്പിന്‍റെ പിൻ കവർ പോലെ തോന്നും.

“ഒരു ഫാർമസിസ്റ്റിന്റെ വിവാഹ ക്ഷണ കത്ത്! ഇക്കാലത്ത് ആളുകൾ വളരെ പുതുമയുള്ളവരായി മാറിയിരിക്കുന്നു.” വിവാഹ ക്ഷണക്കത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ഗോയങ്ക കുറിച്ചു.