സിപിഎമ്മിന് പൊതുജനാരോഗ്യത്തില്‍ എന്ത് ഉത്തരവാദിത്തം: മുരളീധരൻ

തിരുവനന്തപുരം: പത്തനംതിട്ടയിൽ 12 വയസുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശരിയായ ഗുണനിലവാര പരിശോധനയില്ലാതെയാണ് ആന്‍റി റാബിസ് വാക്സിൻ മനുഷ്യരിൽ പ്രയോഗിച്ചതെന്ന വെളിപ്പെടുത്തൽ ഗുരുതരമാണ്. നിയമസഭയിൽ കള്ളം പറയുന്ന ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്ന സി.പി.എമ്മിന് പൊതുജനാരോഗ്യത്തിൽ എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും മന്ത്രി ചോദിച്ചു.

പേവിഷബാധയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുമ്പോൾ ആരോഗ്യമന്ത്രിയുടെയും ആരോഗ്യവകുപ്പിന്‍റെയും നിസ്സംഗത അവസാനിപ്പിക്കണം. വാക്സിന്‍റെ ഗുണനിലവാരം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ ആശുപത്രിയിൽ നിന്ന് മൂന്ന് ഡോസ് മരുന്ന് സ്വീകരിച്ച കുഞ്ഞ് മരണത്തിന് കീഴടങ്ങിയെങ്കിലും മാഗ്സസെയാണ് സർക്കാരിനെ സംബന്ധിച്ചിടത്തോളം ചർച്ചാവിഷയം. അഭിരാമിയുടെ ജീവന് മാഗ്സസെ മത്സരാർത്ഥികൾ മറുപടി പറയണമെന്നും മന്ത്രി പറഞ്ഞു.