ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റുകള്‍ പുറത്ത് വന്നു

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന് മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നു.

പുതിയ യൂട്യൂബ് ചാനലിന്‍റെ ലോഞ്ചിനെ കുറിച്ച് ശ്രീലേഖ ദിലീപിനെ അറിയിച്ചതിന്‍റെ ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്.

സമയം കിട്ടുമ്പോൾ എന്‍റെ യൂട്യൂബ് ചാനൽ കാണൂ, ആരുടെയും സഹായമില്ലാതെ ഞാൻ ഒറ്റയ്ക്കാണ് ഇത് ചെയ്യുന്നതെന്നും ശ്രീലേഖ ചാറ്റിൽ പറഞ്ഞു. ‘ഓകെ ഷുവർ’ എന്നായിരുന്നു ദിലീപിന്‍റെ മറുപടി.