വാട്സ്ആപ്പ് സേവനങ്ങൾ പുനസ്ഥാപിച്ചു

ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമായ വാട്ട്സ്ആപ്പ് മണിക്കൂറുകൾ നീണ്ട നിശ്ചലാവസ്ഥയ്ക്ക് ശേഷം തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 12.30 ഓടെയാണ് വാട്സ്ആപ്പ് നിശ്ചലമായത്. ഉപയോക്താക്കൾക്ക് രണ്ട് മണിക്കൂറിലധികം സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല. ഈ പ്രശ്നം ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചെങ്കിലും പ്രശ്നത്തിന്‍റെ കാരണത്തെക്കുറിച്ച് വാട്ട്സ്ആപ്പ് പ്രതികരിച്ചിട്ടില്ല.

പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്ട്സ്ആപ്പ്. ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്ട്സ്ആപ്പ്. ഫെയ്സ്ബുക്കും യൂട്യൂബും കഴിഞ്ഞാൽ മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കൂടിയാണിത്.