പാതിരാത്രിയിൽ ടെറസിന് മുകളിൽ വെളുത്ത രൂപം; കേസെടുത്ത് പൊലീസ്

പാതിരാത്രി ഉറക്കത്തിൽ നിന്നും ഉണർന്ന് നോക്കുമ്പോൾ അടുത്ത വീ‍ടിൻറെ ടെറസിന് മുകളിൽ ഒരു വെളുത്ത രൂപത്തെ കണ്ടാൽ എന്താവും അവസ്ഥ? വാരാണസിയിൽ നിന്നും പകർത്തിയ അത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

എന്താണ് എന്ന് വ്യക്തമാകാത്ത ഈ സംഭവത്തെ ചൊല്ലി ഭേലുപുർ പൊലീസ് സ്റ്റേഷനിൽ കേസ് വരെ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. “ആളുകൾക്കിടയിൽ ഒരു ഭയമുണ്ട്. ആളുകളുടെ പരാതിയെ തുടർന്ന് എന്താണ് എന്നറിയാത്ത ആ രൂപത്തിനെതിരെ നമ്മൾ എഫ്‍ഐആർ രജിസ്റ്റർ‌ ചെയ്തിട്ടുണ്ട്. അതുപോലെ പ്രദേശത്ത് പട്രോളിം​ഗ് കൂടുതൽ ശക്തമാക്കിയിട്ടും ഉണ്ട്.” ഭേലുപുർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‍പെക്ടറായ രമാകാന്ത് ദുബേ പറഞ്ഞു.

ഏതാനും ദിവസം മുമ്പ് ബാഡി ​ഗാബി പ്രദേശത്തുള്ള വിഡിഎ കോളനിയിൽ നിന്നും ഉള്ള ഒരു വീഡിയോ ആണ് ആശങ്കകൾക്ക് തുടക്കം കുറിച്ചത്. വീഡിയോയിൽ നിഴൽ പോലെ എന്തോ ഒന്ന് വീടിന്റെ ടെറസിന്റെ മുകളിൽ കൂടി നടക്കുന്നത് കാണാം.