ലോകാരോഗ്യ സംഘടനയുടെ മേഖലാ കമ്മിറ്റി യോഗം സമാപിച്ചു

ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ കമ്മിറ്റിയുടെ 75-ാമത് സമ്മേളനം വെള്ളിയാഴ്ച ഭൂട്ടാനിൽ സമാപിച്ചു. അംഗരാജ്യങ്ങൾ അവരുടെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ബഹുവിഭാഗ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്നും നിലവിലെയും ഭാവിയിലെയും അടിയന്തിര സാഹചര്യങ്ങൾക്കെതിരെ കൂടുതൽ തുല്യവും പ്രതിരോധശേഷിയുള്ളതുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിന് സമഗ്ര ആരോഗ്യ സേവനങ്ങൾ ഊർജ്ജസ്വലമാക്കുമെന്നും പ്രതിജ്ഞയെടുത്തു.

ദുർബലരായ ജനവിഭാഗത്തെ കണ്ടെത്തുന്നതിലും അവരുടെ ആരോഗ്യ ആവശ്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ പരിഹരിക്കാനാകുമെന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു.