കൊവിഡ് 19ന്റെ പുതിയ വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് -19 ന്‍റെ പുതിയ വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി. കോവിഡ് -19 ന്‍റെ പുതിയ വകഭേദമായ എക്സ്എക്സ്ബി, 17 രാജ്യങ്ങളിൽ അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
“ചില രാജ്യങ്ങളിൽ കോവിഡ്-19 പകർച്ചവ്യാധിയുടെ മറ്റൊരു പുതിയ തരംഗം കണ്ടേക്കാം,” ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, ഈ പുതിയ വകഭേദങ്ങൾ വൈദ്യശാസ്ത്രപരമായി കൂടുതൽ ഗുരുതരമാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഡാറ്റ നിലവിൽ ഒരു രാജ്യത്തുനിന്നും ലഭിച്ചിട്ടില്ല.