കെഎസ്ആർടിസിയിൽ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യയാത്ര എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എം.പിമാർക്കും എം.എൽ.എമാർക്കും സൗജന്യ യാത്ര അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പരിഗണിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള അർഹതയുള്ളവർക്ക് മാത്രമേ സൗജന്യ യാത്രാ പാസ് നൽകാവൂ എന്നും കോടതി പറഞ്ഞു.

സാധാരണക്കാർക്ക് ഇല്ലാത്ത സൗജന്യങ്ങൾ എന്തിനാണ് ജനപ്രതിനിധികൾക്ക് നൽകുന്നതെന്ന് കോടതി ചോദിച്ചു. ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

കെഎസ്ആർടിസി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ജനപ്രതിനിധികൾക്ക് എന്തിനാണ് സൗജന്യ പാസെന്ന് കോടതി ചോദിച്ചു. കെ.എസ്.ആർ.ടി.സിയിൽ മുൻ എം.എൽ.എമാർക്കും എം.പിമാർക്കും സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയും.