ദിലീപിന് എന്താണ് ഇത്ര വിഷമം; നടനോട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ വിമർശനം. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ദിലീപിനെതിരെ കോടതി രംഗത്തെത്തിയത്. നിങ്ങൾക്ക് എന്താണ് വിഷമമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു.

രഹസ്യനടപടികൾ വേണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചു. വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ രഹസ്യ വാദം കേൾക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

സെഷന്‍ കോടതിയിലെ വിചാരണ റദ്ദ് ചെയ്ത് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അതീജിവിത നല്‍കിയിരിക്കുന്ന ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിക്കുന്നത്. നേരത്തെ ഹർജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൌസർ എടപ്പഗത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ച് സ്വമേധയാ ആയിരുന്നു ജഡ്ജിയുടെ പിന്മാറ്റം.