ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ് വില്യംസണ്‍; അമരത്ത് ഇനി ടിം സൗത്തി
വെല്ലിങ്ടണ്‍: കെയ്ൻ വില്യംസൺ ന്യൂസിലൻഡ് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. 32 കാരനായ വില്യംസണ്‍ ഏകദിന 20-20 ടീമുകളുടെ നായക സ്‌ഥാനത്ത് തുടരും. വില്യംസണ് പകരം സീനിയർ ബാറ്റ്സ്മാൻ ടിം സൗത്തി നായക സ്ഥാനത്തെത്തും.
2016 ൽ ബ്രണ്ടന്‍ മക്കല്ലം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് വില്യംസൺ ന്യൂസിലൻഡ് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായി ചുമതലയേറ്റത്. 40 ടെസ്റ്റുകളിൽ അദ്ദേഹം ടീമിനെ നയിച്ചു. ടീമിനായി 22 മത്സരങ്ങളിൽ ജയം സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു. വില്യംസണിൻ്റെ കീഴിലാണ് ന്യൂസിലന്‍ഡ് 2021-ലെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമണിഞ്ഞത്.