വിജയിയുടെ ‘വാരിസ്’ പൊങ്കലിന്; ചിത്രം ജനുവരി 12ന് എത്തും

‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ‘വാരിസ്’ റിലീസ് പ്രഖ്യാപിച്ചു. വംശി പൈഡിപള്ളി സംവിധാനം ചെയ്ത ചിത്രം ജനുവരി 12ന് പൊങ്കല്‍ റിലീസായാണ് എത്തുക. ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും.

എസ്.തമനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. വിജയുടെ സമീപകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വാരിസ് ഒരു ഫാമിലി എന്‍റർടെയ്നർ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചിത്രം ഇതിനകം തന്നെ വലിയ പ്രീ-റിലീസ് ബിസിനസ്സ് നടത്തിക്കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷമാണ് വിജയിയുടെയും അജിത്തിൻ്റെയും ചിത്രങ്ങൾ പൊങ്കലിന് എത്തുന്നത് എന്ന സവിശേഷതയുമുണ്ട്.