മന്ത്രവാദവും ആഭിചാരവും ക്രിമിനൽ കുറ്റമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: യു.എ.ഇ ഫെഡറൽ നിയമപ്രകാരം മന്ത്രവാദവും ആഭിചാരവും നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആവർത്തിച്ച് പബ്ലിക് പ്രോസിക്യൂഷൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ബോധവൽക്കരണ പോസ്റ്റിലാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം ഓർമിപ്പിച്ചത്.
മന്ത്രവാദത്തിലും ആഭിചാരത്തിലും ഏർപ്പെടുകയോ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2021 ലെ 31-ാം നമ്പർ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 366 പ്രകാരം തടവും 50,000 ദിർഹം പിഴയുമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ.