ചൈനയ്‌ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

അതിർത്തിയിലെ തൽസ്ഥിതി മാറ്റാനോ യഥാർത്ഥ നിയന്ത്രണ രേഖ മാറ്റാനോ ഉള്ള ചൈനയുടെ ഏകപക്ഷീയമായ ഒരു ശ്രമവും ഇന്ത്യ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.

ഇന്ത്യ ഇതുവരെ ഒരു വാക്കും തെറ്റിച്ചില്ല. ഇതുവരെ 15 കമാൻഡർ തല ചർച്ചകൾ നടത്തിയിട്ടും ചൈന പല കാര്യങ്ങളും ലംഘിച്ചു. അതിർത്തിയിൽ ഇരട്ട പാലങ്ങളുടെ നിർമ്മാണവും സൈനിക താവളത്തിന്റെ നിർമ്മാണവും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.

‘ഇന്ത്യ ചർച്ചകളെ ക്രിയാത്മകമായി സ്വീകരിച്ചു. നിരവധി പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ചിട്ടും ചൈനയുടെ നീക്കം ദുരൂഹമായി തുടരുന്നതിനെ അതീവ ജാഗ്രതയോടെയാണ് കാണുന്നതെന്നും ജയശങ്കർ പറഞ്ഞു.