കുഞ്ഞാക്കൂവിന് അഭിനന്ദനവുമായി മന്ത്രിയും

പത്താംക്ലാസ് വിജയം ആഘോഷിക്കാൻ ഫ്ലെക്സ് സ്ഥാപിച്ച കുഞ്ഞാക്കുവിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അഭിനന്ദിച്ചു. ജീവിതത്തിലെ ഏറ്റവും മികച്ച വിജയങ്ങൾ കുഞ്ഞാക്കു എന്ന ജിഷ്ണുവിലേക്ക് എത്തട്ടെയെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് മന്ത്രി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണുവിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടു. എസ്.എസ്.എല്‍.സി. പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൊടുമണ്‍ അങ്ങാടിക്കല്‍ റോഡില്‍ അങ്ങാടിക്കല്‍ തെക്ക് മണക്കാട്ട് ദേവീ ക്ഷേത്രത്തിനു സമീപം റോഡരികില്‍ ഒരു ഫ്‌ലെക്‌സ് സ്ഥാപിച്ചാണ് കുഞ്ഞാക്കു സ്വന്തം വിജയം ആഘോഷിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ കുസൃതിയുടെ മേമ്പൊടി ഇഷ്ടപ്പെട്ടു, അത് കൊണ്ടാണ് ഈ പോസ്റ്റ്.