കൊല്ലം ചടയമം​ഗലത്ത് ഭർത്താവും ഭർതൃ മാതാവും ന​ഗ്നപൂജ നടത്താൻ ശ്രമിച്ചെന്ന് യുവതിയുടെ പരാതി

കൊല്ലം: കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിച്ചെന്നും ദുർമന്ത്രവാദത്തിന് ഇരയാക്കിയെന്നും പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഭർത്താവും ഭർതൃമാതാവും ചേർന്ന് നഗ്നപൂജയ്ക്ക് വിധേയയാക്കാൻ ശ്രമിച്ചെന്നാണ് പരാതി.

നാഗൂർ, ചടയമംഗലം എന്നിവിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 2016 മുതൽ യുവതിയുടെ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നഗ്നപൂജയ്ക്ക് വിധേയയാക്കാൻ ശ്രമിക്കുന്നുണ്ട്. ദുർമന്ത്രവാദത്തിനായി ചടയമംഗലം സ്വദേശി അബ്ദുൾ ജബ്ബാറിന്‍റെ അടുത്തേക്ക് യുവതിയെ കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.