ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനിടയിൽ ‘പ്രേത’ങ്ങളെ കാണുന്നെന്ന് യുവതി

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അവസ്ഥ പലർക്കും ഉണ്ട്. എന്നാൽ, ആ സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്ന ആരെങ്കിലും കാണുമോ? ഒരു യുവതി പറയുന്നത് താൻ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്നു എന്നാണ്. വീട്ടിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് യുവതി ഇക്കാര്യം പറഞ്ഞത്. 

വളരെ വിചിത്രമായ കാര്യങ്ങളാണ് യുവതി ഒരു വീഡിയോയിലൂടെ പങ്കുവച്ചത്. തന്നോട് ഒരു സൈക്കിക് താൻ അതീന്ദ്രിയജ്ഞാനമുള്ള ഒരാളാണ് എന്ന് പറഞ്ഞു. എന്നാൽ ഞാൻ സംസാരിക്കുന്നത് എന്റെ സ്വപ്നങ്ങളോടല്ല. മറിച്ച് ‘പ്രേത’ങ്ങളോടാണ്’ എന്നായിരുന്നു യുവതി വീഡിയോയിൽ പറഞ്ഞത്. ഒരു മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടു.

സെലീന മെയേഴ്സ് എന്ന സ്ത്രീ ഒരു ഊഞ്ഞാലിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട്, തന്‍റെ രണ്ട് കൈകളും ഉയർത്തി ആരോടോ സംസാരിക്കുന്നത് കാണാം. അതിന് ശേഷം ഒരു കസേരയിൽ ഇരുന്ന് കൊണ്ട് നീങ്ങുകയും ആരോടോ സംസാരിക്കുകയുമാണ്. താൻ സംസാരിക്കുന്നത് ‘പ്രേത’ത്തോടാണ് എന്നാണ് സെലീനയുടെ അവകാശവാദം.