റേഞ്ച് റോവർ എസ്യുവി സ്വന്തമാക്കി വനിതാ ക്രിക്കറ്റ് സൂപ്പർ താരം സ്മൃതി മന്ഥന
വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥന റേഞ്ച് റോവർ എസ്യുവി സ്വന്തമാക്കി. റേഞ്ച് റോവർ ലൈനപ്പിലെ ചെറിയ എസ്‌യുവി ഇവോക്കാണ് വനിതാ ക്രിക്കറ്റ് സൂപ്പർസ്റ്റാർ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ വാഹനം വാങ്ങിയ വിവരം താരം ആരാധകരെ അറിയിച്ചത്.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായി എത്തുന്ന വാഹനത്തിന്‍റെ എക്സ്ഷോറൂം വില 72.09 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇതിൽ ഏത് മോഡലാണ് സ്മൃതി വാങ്ങിയതെന്ന് വ്യക്തമല്ല.
ഇവോക്കിന്‍റെ രണ്ട് ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ എൻജിൻ 150 കിലോവാട്ട് പവർ ഉത്പാദിപ്പിക്കും. 2 ലിറ്റർ, നാല് സിലിണ്ടർ, പെട്രോൾ എൻജിൻ 184 കിലോവാട്ട് പവറും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഓൾ-വീൽ-ഡ്രൈവ് ലേ ഔട്ടുള്ള കാറിലുള്ളത്. ഡീസൽ എഞ്ചിൻ മോഡലിന് മണിക്കൂറിൽ 213 കിലോമീറ്ററും പെട്രോളിന് 230 കിലോമീറ്ററുമാണ് വേഗത.