വനിതാ ട്വന്റി20യില്‍ ബാര്‍ബഡോസിനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിൽ

എഡ്ജ്ബാസ്റ്റണ്‍: കോമൺവെൽത്ത് ഗെയിംസിൽ വനിതാ ടി20യിൽ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാർബഡോസിന് മുന്നിൽ 163 റൺസ് ആണ് വച്ചത്. ബാർബഡോസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് മാത്രമേ നേടാനായുള്ളൂ. രേണുക സിംഗ് നാല് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ഷഫാലി വർമ, ജെമിമ, ദീപ്തി ശർമ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 26 പന്തിൽ ഏഴു ബൗണ്ടറികളും ഒരു സിക്സറുമടക്കമുള്ളപ്പോഴാണ് ഷഫാലി പുറത്തായത്. ജെമീമ 46 പന്തിൽ 56 റൺസെടുത്തു.