ലോകകപ്പ് പ്രതിഫലം മുഴുവന്‍ നാട്ടിലെ ദരിദ്രര്‍ക്ക്; ഹൃദയം കവര്‍ന്ന് മൊറോക്കോയുടെ ഹക്കീം സിയേഷ്‌

റബാത്ത്: ഖത്തർ ലോകകപ്പിൽ നിന്നുള്ള പ്രതിഫലം സ്വന്തം രാജ്യത്തെ പാവപ്പെട്ടവർക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ച് മൊറോക്കോയുടെ ഹക്കീം സിയേഷ്. ഹക്കീം സിയേഷിന് 277,575 പൗണ്ട് (ഏകദേശം 22.9 കോടി രൂപ) ലഭിക്കും. മൊറോക്കോയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം ഈ തുക നീക്കിവയ്ക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.

2015 ൽ മൊറോക്കൻ ദേശീയ ടീമിൽ ചേർന്ന ഹക്കീം സിയേഷ് ഇതുവരെയുള്ള ശമ്പളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ടീമിന്‍റെ പരിശീലന സമയങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്ന ബോണസ് തുക സാധാരണയായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ടീമിലെ മറ്റ് ജീവനക്കാർക്കും നൽകാറാണ് പതിവ്‌.