ചൈനയിൽ പ്രസിഡന്‍റായും പാർട്ടി സെക്രട്ടറിയായും ഷി ജിൻപിംഗ് തുടരും 

ചൈനീസ് പ്രസിഡന്‍റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും വീണ്ടും ഷി ജിൻപിംഗ്. മാവോയ്ക്ക് ശേഷം രണ്ട് തവണയിലധികം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി ചരിത്രം കുറിക്കുകയാണ് ഷി ജിൻപിംഗ്. ചൈനയെ ഒരു നവ സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുന്നതിൽ വിശ്വാസം അർപ്പിച്ചതിന് നന്ദിയുണ്ടെന്ന് ഷി ജിൻപിംഗ് തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ പറഞ്ഞു.

ഒരു ഭരണാധികാരിക്ക് രണ്ട് അവസരങ്ങൾ എന്ന രണ്ട് പതിറ്റാണ്ട് പഴക്കമുള്ള സമ്പ്രദായം അവസാനിപ്പിച്ചാണ് ഷി ജിൻപിംഗ് മൂന്നാം തവണയും പാർട്ടി തലവനാകുന്നത്. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിൻ എന്നീ രണ്ട് പേർക്ക് മാത്രമാണ് മുമ്പ് രണ്ട് തവണയിൽ കൂടുതൽ പാർട്ടിയെ നയിക്കാൻ അവസരം ലഭിച്ചത്.

അസാധാരണമായ അംഗീകാരമാണ് ജിൻപിംഗിന് ലഭിച്ചത്. കർശനമായ നിയന്ത്രണങ്ങളിലൂടെ ചൈനയെ സീറോ കോവിഡ് രാജ്യമാക്കി മാറ്റുക, തായ്‌വാൻ അധിനിവേശം എന്നിവയാണ് ഷിയുടെ ഹ്രസ്വകാല ലക്ഷ്യങ്ങൾ. ഇന്ത്യ-ചൈന അതിർത്തി ബന്ധത്തിലും പ്രശ്നങ്ങൾ കൂടുകയാണ്.