ഷി ചിന്‍പിങ് അടുത്ത സുഹൃത്ത്; ചൈനയുമായുള്ളത് മികച്ച പങ്കാളിത്തമെന്ന് വ്ളാഡിമിര്‍ പുടിന്
മോസ്കോ: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ചൈനയുമായി അഭൂതപൂർവമായ പങ്കാളിത്തമാണുള്ളതെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു പുടിന്റെ പ്രതികരണം.
“ചൈനയുമായുള്ള റഷ്യയുടെ ബന്ധം അഭൂതപൂര്‍വമായ ഒരു തലത്തിലാണ് എത്തിനില്‍ക്കുന്നത്. ഷി ചിന്‍പിങ് അടുത്ത സുഹൃത്താണ്.” പുടിന് പറഞ്ഞു.
റഷ്യയും ചൈനയും തമ്മിൽ ‘നോ ലിമിറ്റ്സ് പാര്‍ട്ണര്‍ഷിപ്പി’ൽ ഒപ്പുവച്ചത് കഴിഞ്ഞ ഫെബ്രുവരിയിൽ ഉക്രൈനിൽ റഷ്യ പ്രത്യേക സൈനിക ഓപ്പറേഷൻ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ്.