ഷവോമി ഫോണുകൾ വിലക്കുറവിൽ സെയിലിനെത്തി

കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക്, ഷവോമിയുടെ റെഡ്മി എ 1 പ്ലസ് സ്മാർട്ട്ഫോണുകൾ വാങ്ങാം. ഇന്ത്യൻ വിപണിയിൽ 7499 രൂപ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇത്. ഇന്ന് സെയിലുകളിൽ 6999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കും.

ഡിസ്പ്ലേയുടെ സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയുണ്ട്. 720 × 1600 പിക്സലിന്‍റെ റെസല്യൂഷനും ഇത് വാഗ്ദാനം ചെയ്യുന്നു.

8+2-മെഗാപിക്സൽ റിയർ ക്യാമറകളും 8-മെഗാപിക്സൽ സെൽഫി ക്യാമറകളുമായാണ് ഈ സ്മാർട്ട്ഫോണുകൾ വരുന്നത്.