വാട്സ്ആപ്പിലൂടെ ഇനി ഡ്രൈവിങ് ലൈസൻസും ആർ.സിയും പാൻകാർഡും ഡൗൺലോഡ് ചെയ്യാം
വാട്ട്സ്ആപ്പിലൂടെ ഇനി ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും എളുപ്പത്തിൽ ഡൗൺലോഡ് ചെയാം. മൈ ഗവ് ബോട്ട് ഉപയോഗിച്ച് ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ വാട്ട്സ്ആപ്പിൽ ഡൗൺലോഡ് ചെയ്യാം. രേഖകൾ ഓൺലൈനിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സേവനമാണ് ഡിജിലോക്കർ. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകൾ ഈ സേവനം ഉപയോഗിക്കുന്നുണ്ട്.
വാട്ട്സ്ആപ്പിൽ 9013151515 എന്ന നമ്പർ സേവ് ചെയ്താൽ മൈ ഗവ് ബോട്ട് കാണാൻ കഴിയും. ആധാർ ഉപയോഗിച്ച് ഒറ്റത്തവണ അനുമതി പ്രക്രിയ പൂർത്തിയാക്കിയ ശേഷം രേഖകൾ ഡൗൺലോഡ് ചെയ്യാം.
പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് പുറമെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി, വാഹന രജിസ്ട്രേഷൻ രേഖകൾ, 10, 12 ക്ലാസുകളിലെ മാർക്ക് ലിസ്റ്റുകൾ എന്നിവയും വാട്ട്സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാം.