ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ യുവ നടിമാർക്കുനേരെ ലൈം​ഗികാതിക്രമം

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. ഫിലിം പ്രമോഷൻ പരിപാടിക്കെത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. കയറിപ്പിടിച്ച ഒരാളെ നടിമാരിലൊരാൾ അടിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവെച്ചത്.

നടിമാരിൽ ഒരാൾ ഇന്ന് പോലീസിൽ പരാതി നൽകും. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാളിലെ ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്യും. ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.