ഒരേ സമയത്ത് മൂന്ന് റുബിക്സ് ക്യൂബുകൾ പരിഹരിച്ച് യുവാവ്

മൂന്ന് റൂബിക് ക്യൂബുകൾ കൈകളിലിട്ട് അമ്മാനമാടി 3 മിനിറ്റ് 29.29 സെക്കൻഡിനുള്ളിൽ പരിഹരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് ലി ഷിഹാവോ എന്ന ചൈനാക്കാരൻ.

ഫുജിയാനിലെ ഷിയാമെനിൽ വച്ചാണ് മൂന്ന് കറങ്ങുന്ന റുബിക്സ് ക്യൂബുകൾ അമ്മാനമാടിക്കൊണ്ട് ഏറ്റവും വേഗമേറിയ സമയത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലി ഷിഹാവോ തകർത്തത്.