കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കോവിഡ് കാരണം മരിച്ചത് ആയിരത്തോളം പേർ
രാജ്യത്ത് കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ കോവിഡ് കാരണം മരിച്ചത് ആയിരത്തോളം പേർ.
ജൂൺ ഒന്നുമുതൽ മുതൽ നാലു വരെ 954 പേരാണു മരിച്ചത്. ഇതുവരെ ആകെ മരിച്ചത് 6348 പേരാണ്.
രാജ്യത്ത് മാർച്ച് 12നാണ് ആദ്യം മരണം റിപ്പോർട്ട് ചെയ്തത് തുടർന്ന് 48 ദിവസം കൊണ്ടാണ് ആയിരം മരണം റിപ്പോർട്ട് ചെയ്തത് 11 ദിവസം കൊണ്ട് മരണം 2000 കടന്നു. എട്ടു ദിവസം കൊണ്ട് 3000 വും ഏഴു ദിവസം കൊണ്ട് 4000 വും ആറ് ദിവസം കൊണ്ട് അയ്യായിരവും കടന്നു നാലു ദിവസത്തിനുള്ളിൽ 36,235 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 31ന് കേരളത്തിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചു. 87 ദിവസം കൊണ്ടാണ് 25,000 പേർക്ക് സ്ഥിരീകരിച്ചത്. എന്നാൽ രോഗബാധിതരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടക്കാൻ 40 ദിവസം ആണ് എടുത്തത്