മുഖ്യമന്ത്രിയുടെ ദുരിതാശ നിധിയിലേക്ക് സംഭാവന നല്‍കി എട്ട് വയസുകാരന്‍ അനയ് ശിവൻ.
മുഖ്യമന്ത്രിയുടെ ദുരിതാശ നിധിയിലേക്ക് സംഭാവന നല്‍കി എട്ട് വയസുകാരന്‍ അനയ് ശിവൻ. ഏച്ചിക്കുളങ്ങര ആണൂരിൽ താമസിക്കുന്ന ബിനീഷ്, ജീന ബിനീഷ് എന്നിവരുടെ മകനും പയ്യന്നൂർ ചിന്മയ സ്കൂൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയുമായ അനയ് ശിവൻ തന്റെ ഭണ്ഡാര കുടുക്ക (2062 രൂപ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പിലിക്കോട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.വി.ജയചന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.ടി.ഗീത, ബ്രാഞ്ച് സെക്രട്ടറി എം.കമലാക്ഷൻ എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി.
അനയ് ശിവൻ ഗോവയിലും, എറണാകുളത്തും നടന്ന നാഷണൽ തയ്ക്കോണ്ടോ മൽസരത്തിൽ പങ്കെടുത്തതും മെഡൽ ജേതാവ് കൂടിയാണ് .ഇൗ ഒരു 8 വയസു കാരന്റെ മനസ്സാണ് നമുക്കോരോരുത്തർക്കും വേണ്ടത്. ഇൗ 8 വയസുകാരൻ സ്വരു കൂട്ടിയ തുക ദുരിതമനുഭവിക്കുന്നവർക്ക് നൽകി നാടിന് തന്നെ അഭിമാനമായിരിക്കുകയാണ്.