ലോക പരിസ്ഥിതി ദിനം: മരം നടീൽ എസ് വൈ എസ്‌ കണ്ണൂർ സോൺ തല ഉദ്ഘാടനം നിർവഹിച്ചു

കണ്ണൂർ: പച്ചമണ്ണിന്‍റെ ഗന്ധമറിയുക, പച്ചമനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന സന്ദേശത്തിൽ ജൂൺ 7 വരെ നടക്കുന്ന എസ് വൈ എസ് ഹരിത മുറ്റം ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ഇന്ന് എസ് വൈ എസ് കണ്ണൂർ സോൺ തല ഉൽഘാടനം കണ്ണൂർ സിറ്റിയിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുള്ളകുട്ടി ബാഖവി നിർവഹിച്ചു.ജില്ലാ സോൺ നേതാക്കളായ നിസാർ അതിരകം ,മുസമ്മിൽ ചൊവ്വ,റിയാസ് കക്കാട്,ഡിസി യൂനുസ്,സീ കെ ജുനൈദ് സിറ്റി,തുടങ്ങിയവർ സംബന്ധിച്ചു.