മുണ്ടേരിയിൽ പി പി ഈ കിറ്റ് ഉപേക്ഷിച്ച നിലയിൽ

പി.പി.ഇ.കിറ്റ് ഉപേക്ഷിച്ചു
മുണ്ടേരി പടന്നോട്ട് മൊട്ട ട്രാൻസ്ഫോമറിന് സമീപം ഇന്നലെ വൈകുന്നേരം കുടക്കി മൊട്ട ഭാഗത്ത് നിന്നും ഇന്നോവ കാറിൽ എത്തിയ ആൾ കാർ റോഡരികിൽ നിർത്തി വെള്ളം കുടിച്ചതിന് ശേഷം ധരിച്ചിരിക്കുന്ന പി.പി.ഇ കിറ്റ് റോഡരികിൽ ഉപേക്ഷിച്ച്പോവുകയായിരുന്നു.

മുണ്ടേരി പടന്നോട്ട് മൊട്ട ട്രാൻസ്ഫോമറിന് സമീപം ഉപേക്ഷിച്ച പി പി ഈ കിറ്റ്

ദൂരെനിന്നും ആൾക്കാർ ശ്രദ്ധിക്കുന്നത് കണ്ട് കാർ അതിവേഗം മുണ്ടേരിമൊട്ട ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു നാട്ടുകാർ നമ്പർകുറിച്ചെടുത്ത് പോലീസ് സ്റ്റേഷനിൽ അറിയിച്ചപോൾ നമ്പർ വ്യാജമാണെന്ന് അറിയിച്ചു പിന്നീട് സമീപത്തെ
സി.സി.ടി.വി.കേമറപരിശോധിച്ചു നമ്പർ പോലീസിന് കൈമാറി
അന്വേഷണത്തിൽ കാസർകോട്ടുള്ളവാഹനമാണെന്ന് കണ്ടെത്തി തുടർ നടപടി കൈകൊള്ളുമെന്ന് പോലീസ് അറിയിച്ചു


മുണ്ടേരിഹെൽത്ത്ഇൻസ്പെക്ടറെയും, മെഡിക്കൽ ഓഫീസറേയുംനാട്ടുകാർവിവരമറിയിച്ചതിന്റെഅടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ എത്തി കിറ്റ് സ്ഥലത്തു നിന്നും കൊണ്ടുപോയിഗൾഫിൽ നിന്നും വരുന്നപ്രവാസികൾ ധരിക്കുന്ന കിറ്റാണ് എന്ന് സംശയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *