വാര്‍ത്തകള്‍

കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ സര്‍വേക്ക് പോയ ഏഴ് പേര്‍ വനത്തില്‍ കുടുങ്ങി

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ സർവേക്ക് പോയ ഏഴ് പേർ വനത്തില്‍ കുടുങ്ങി. നാലു സർവേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.

മൂന്നു സംഘങ്ങളായി വനം വകുപ്പ് തെരച്ചില്‍ ആരംഭിച്ചു.

ഇന്നലെയാണ് സര്‍വേക്ക് പോയത്. നിലവില്‍ സംഘവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. രാത്രിയില്‍ ഇവര്‍ക്ക് തങ്ങുന്നതിന് വേണ്ടി ഒരു താല്‍ക്കാലിക ഷെഡ്ഡ് ഒരുക്കിയിരുന്നു. എന്നാല്‍ സംഘം ഇവിടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വനംവകുപ്പിന് സംശയം തോന്നിയത്. ഉള്‍ക്കാട്ടില്‍ വഴി തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.