മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്
മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം തിരുവനന്തപുരത്തെ മുടവന്‍ മുകളിലുള്ള വീട്ടിലെത്തിച്ചത്.ഇന്ന് വൈകുന്നേരം വരെ മുടവന്‍ മുകളിലെ വീട്ടില്‍ പൊതുദര്‍ശനം നടക്കും. വൈകുന്നേരം നാലുമണിക്ക് വീട്ടില്‍ വച്ച് തന്നെയാണ് സംസ്‌കാരം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുശോചനം അറിയിക്കും. ഇന്നലെ കൊച്ചിയിലെ വീട്ടില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇന്ന് മുടവന്‍ മുകളില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് മാധ്യമങ്ങള്‍ക്കും പ്രവേശനം അനുവദിക്കും.
10 വര്‍ഷമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന ശാന്തകുമാരി അമ്മ ഇന്നലെയാണ് മരിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തി.
