നവോദയയിൽ പ്ലസ്വണിന് അപേക്ഷിക്കാം
കണ്ണൂർ: ജവഹർ നവോദയ വിദ്യാലയം പതിനൊന്നാം ക്ലാസ് കോമേഴ്സ് സ്ട്രീമിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.
എസ്എസ്എൽസിക്ക് 60 ശതമാനമോ മുകളിലോ മാർക്കുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിദ്യാർഥികൾ 2009 ജൂൺ ഒന്നിനും 2011 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരും 2025-26 അധ്യയന വർഷം ജില്ലയിലെ ഏതെങ്കിലും സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പഠിച്ചവരും ജില്ലയിലെ സ്ഥിര താമസക്കാരുമാകണം.
ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയ ഓഫീസിൽ നിന്ന് നേരിട്ടോ navodaya.gov.in/nvs/en/Home1/ വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാം.
അവസാന തീയതി ജൂൺ 25. ഫോൺ: 04902 962 965.
