മുന്നറിയിപ്പ് ഇല്ലാതെ നിലയ്ക്കലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍; 10 സെക്കന്റ് നിന്ന ശേഷം മടങ്ങിപ്പോയി
പത്തനംതിട്ട: ശബരിമല നിലയ്ക്കലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നു. ZP5151 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കന്‍ഡോളം അന്തരീക്ഷത്തില്‍ നിന്ന ശേഷം ഹെലികോപ്റ്റര്‍ തിരികെ പറന്നുപോവുകയായിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മുന്നറിപ്പ് നൽകണമെന്ന നിർദേശം പാലിക്കാത്തെയാണ് ഹെലികോപ്റ്റർ എത്തിയത്. 2024ൽ ഹൈക്കോടതി പുറത്തിറക്കിയ നിയമ പ്രകാരം പമ്പ, നിലയ്ക്കൽ, സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശം നിയന്ത്രിത മേഖലയാണ് ഇവിടെക്ക് പ്രത്യേക അനുമതി ഇല്ലാതെ ഹെലികോപ്റ്റർ ഉപയോഗിക്കാൻ പാടുള്ളതല്ല. വിഷയം വാർത്ത ആയതോടെ ദുരന്തനിവാരണത്തിൻ്റെ ഭാഗമായി പറന്നതാണെന്ന് വ്യോമസേന വിശദീകരണം നൽകി.
