Latestകേരളം

പിണറായി വിജയന് ഇ ഡി നോട്ടീസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി രണ്ട് വ്യത്യസ്ത ഇസിഐആറുകൾ (ECIR) രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്